July 21, 2026

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ക്ക് ‘ഇക്കോ മാര്‍ക്ക്’ നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ

0

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ക്ക് ‘ഇക്കോ മാര്‍ക്ക്’ നല്‍കാനുള്ള തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ ചട്ടങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 1991-ലെ ഇക്കോ മാര്‍ക്ക് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വരെ ഇനി വിപണിയില്‍ ഇക്കോ മാര്‍ക്കോടെയാകും ലഭ്യമാവുക.നിര്‍മാതാക്കള്‍ക്ക് ഇക്കോ മാര്‍ക്ക് ലഭിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാം. ബോര്‍ഡ് ആവശ്യമായ പരിശോധനകള്‍ നടത്തി നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി സ്റ്റിയറിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇക്കോ മാര്‍ക്കിന് ശുപാര്‍ശ ചെയ്യുന്നത്. അസംസ്കൃത വസ്തുക്കളുടെ ഉപയോഗവും നിര്‍മാണ പ്രക്രിയയും പരിസ്ഥിതി സംരക്ഷണവുമായി എങ്ങനെ അനുബന്ധിച്ചിരിക്കുന്നു എന്ന് പരിശോധിച്ച് ലൈസന്‍സ് നല്‍കുന്നു. ലൈസന്‍സ് മൂന്നു വര്‍ഷമാണ് നിലനില്‍ക്കുക. പിന്നെ പുതുക്കാന്‍ വീണ്ടും അപേക്ഷിക്കണം. നിബന്ധനകളില്‍ വീഴ്ചയുണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സിനും പുതുക്കലിനും ഒരു പ്രത്യേക വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *