July 21, 2026

ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ വർദ്ധനവുമായി കുരുമുളക്

0

ഉത്തരേന്ത്യയിൽ ആസ്ഥാനം ഉള്ള വിവിധ സുഗന്ധവ്യഞ്ജന വ്യവസായികളുമായി കരാർ ഉറപ്പിച്ച അനുസരിച്ച് കുരുമുളക്‌ നിർദ്ദിഷ്ട സമയത്ത് കയറ്റി വിടുന്നതിൽ ചില ഇടപാടുകാർക്ക് തടസ്സം നേരിട്ടു. ജനുവരി അവസാനത്തിന് മുൻപായി കുരുമുളക്‌ അവിടെ എത്തിക്കണമെന്ന വ്യവസ്ഥയോടെയാണ്‌ വ്യാപാര കരാറുകൾ നടന്നിരുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ കുരുമുളക്‌ വില 1800 രൂപ ഉയർന്നതോടെ ഇടപാടുകാർ ചരക്ക്‌ സംഭരണം നിന്നും പിന്മാറാൻ നിർബന്ധിതരായി.

കുരുമുളക്‌ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും ഇടനിലക്കാരും സാധനങ്ങൾ വിൽക്കുന്നതിൽ കുറവ് കാണിച്ചതോടെ വിലക്കയറ്റത്തിന് വേഗത കൂടി. അൺഗാർബിൾഡ്‌ കുരുമുളക്‌ കിലോയ്ക്ക് 661 രൂപയിലേയ്ക്ക് ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *