July 21, 2026

എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കും : ജ്യോതിരാദിത്യ സിന്ധ്യ

0

കേന്ദ്ര സർക്കാർ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഗുണയിലെ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലുമെല്ലാം സേവാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ തീരുമാനം, പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായാണ്. നിലവിൽ 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ, 428 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ, 36 പാസ്പോർട്ട് ഓഫീസുകൾ എന്നിവ രാജ്യത്തുണ്ട്. 2010ലാണ് പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ പ്രാരംഭം കാണുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസുമായി പൊതുസ്വകാര്യ പങ്കാളിത്തത്തിൽ ഈ സേവനം നടപ്പിലാക്കുന്നു. പാസ്പോർട്ട് വെരിഫിക്കേഷൻ, അനുവദിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലൂടെയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *