July 21, 2026

ഫെമ നിയമങ്ങളിൽ ഇളവുവരുത്താൻ ഒരുങ്ങി ഇന്ത്യ

0

ഫെമ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ഒരുങ്ങി ഇന്ത്യ. വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിദേശ നാണ്യ വിനിമയ ചട്ടത്തിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായങ്ങള്‍ ധനകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപക ഒഴുക്ക് എത്തിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പരിഗണനയിലുള്ളത്.

ഫെമ നിയന്ത്രണങ്ങളില്‍ ഇതിനായി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.25 വര്‍ഷം മുന്‍പുണ്ടാക്കിയ നിയമങ്ങളാണ് ഇപ്പോഴുമുള്ളത്. കാലത്തിനനുസരിച്ച് നിയമങ്ങളിൽ മാറ്റം വരണം.

Leave a Reply

Your email address will not be published. Required fields are marked *