July 21, 2026

സ്വിഗ്ഗിയുടെ മൂന്നാം പാദ നഷ്ടം 799 കോടി രൂപയിലേക്ക് ഉയർന്നു

0

2024 ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സ്വിഗ്ഗിയുടെ സംയോജിത നഷ്ടം 799.08 കോടി രൂപആയി വർദ്ധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 574.38 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

വരുമാനം വർദ്ധിച്ചെങ്കിലും ചെലവിലും വലിയ ഉയർച്ച ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 3,700 കോടി രൂപയിൽ നിന്ന് 4,898.27 കോടി രൂപ ആയി ഉയർന്നു. അതേസമയം, പ്രവർത്തന വരുമാനം 3,048.69 കോടി രൂപയിൽ നിന്ന് 3,993.06 കോടി രൂപ ആയി വർദ്ധിച്ചു.

ഓർഡർ മൂല്യത്തിൽ 38% വർദ്ധനകമ്പനിയുടെ മൊത്ത ഓർഡർ മൂല്യം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 38% വർദ്ധിച്ച് 12,165 കോടി രൂപ ആയി. വരുമാനത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിട്ടും ചെലവുകൾ കൂടിയതാണ് നഷ്ടം ഉയരാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *