കുതിച്ചുയർന്ന് സ്വർണ്ണവില
രണ്ടു ദിവസം കൊണ്ട് ശരവേഗതയിലാണ് സ്വർണ്ണവില ഉയർന്നത്. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പവന് 320 രൂപ കൂടി. രണ്ടു ദിവസം കൊണ്ട് പവന് 1280 രൂപ വർധിച്ചു. സ്വര്‍ണം ഗ്രാമിന് 6865 രൂപ എന്ന നിരക്കിലും പവന് 54920 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് ഇന്ന് 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഗ്രാമിന് 5690 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയും വർധിച്ചു. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 95 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്.കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയ ഈ വര്‍ഷം മെയ്മാസം 20 ന് ഗ്രാമിന് 6890 രൂപയായിരുന്നു വില. ഈ വിലയിലേക്കെത്താന്‍ ഇനി 25 രൂപയുടെ കുറവ് മാത്രമാണുള്ളത്.