July 21, 2026

സ്വർണവില കുതിപ്പ് തുടരുന്നു; പവന് 840 രൂപയുടെ വർധനവ്

0

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപയാണ്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 7810 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 320 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *