July 21, 2026

കുതിപ്പ് തുടർന്ന് സ്വർണവില; പവന് 58240 രൂപ

0

സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7280 രൂപയിലെത്തി. സ്വര്‍ണം പവന് 58240 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് രേഖപ്പെടുത്തിയ പവന്റെ വിലയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപവര്‍ധിച്ച് 6015 രൂപയായി. വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 102 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *