July 21, 2026

കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച

0

കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച ആരംഭിക്കും. 13 ഇനങ്ങളിലെ നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാകുന്നതോടൊപ്പം, മറ്റ് ഉൽപ്പന്നങ്ങളിൽ 10 മുതൽ 40 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാകും.

ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമായിരിക്കും. സബ്‌സിഡി സാധനങ്ങൾ സർക്കാർ നിശ്ചയിച്ച വിലയിൽ മാത്രമായിരിക്കും വിൽക്കുക.

1601 രൂപ വിലവരുന്ന കിറ്റ് 1082 രൂപയ്ക്കാണ് നൽകുന്നത്. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ് ഈ വിൽപ്പന നടക്കുന്നത്. ക്രിസ്മസ്-പുതുവത്സര വിപണിയിലൂടെ, കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഉൽപ്പന്നങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി ഉൽപ്പന്നങ്ങളുടെയും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *