July 21, 2026

രണ്ട് ഗഡു പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍

0

രണ്ട് ഗഡു പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ ലഭ്യമാകും. ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടുകളിലും മറ്റു ഗുണഭോക്താക്കള്‍ക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീടുകളിലും പെന്‍ഷന്‍ എത്തിക്കപ്പെടും. 62 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും 3200 രൂപ വീതം ലഭിക്കും. ജനുവരിയിലെ പെന്‍ഷനും കൂടാതെ ഒരു ഗഡു കുടിശ്ശികയും ഇതിനൊപ്പം ലഭിക്കും. ഇതിന് വേണ്ടി സര്‍ക്കാര്‍ 1604 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *