July 21, 2026

യുകെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പരിഷ്‌കാരം

0

യുകെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പരിഷ്‌കാരം. യു കെയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് സർക്കാർ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്. ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും മുന്‍ഗണന നല്‍കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 2023 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ നെറ്റ് മൈഗ്രേഷന്‍ 9,06,000 ആയി ഉയര്‍ന്നുവെന്നാണ് റിപ്പോർട്ടുകൾ. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ നയങ്ങളെ സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. കുടിയേറ്റ സംഖ്യയില്‍ കുത്തനെ വര്‍ധനവാണ് അക്കാലയളവിലുണ്ടായത്. 2021-ല്‍ കണ്‍സര്‍വേറ്റീവുകള്‍ അവതരിപ്പിച്ച പോയിന്റ് അധിഷ്ഠിത സംവിധാനത്തിന് കീഴിലുള്ള വിസ റൂട്ടുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

അപേക്ഷകരുടെ കഴിവുകളും യോഗ്യതകളും അടിസ്ഥാനമാക്കിയാണ് വിസ അനുവദിക്കുന്നത്. കുടിയേറ്റത്തെ അമിതമായി ആശ്രയിക്കുന്ന വ്യവസായങ്ങളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പ്രാദേശിക തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് ബിസിനസുകള്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *