July 21, 2026

ഓപ്പോ റെനോ 12 ഇനി ഖത്തര്‍ വിപണിയിലും

0

ഏറ്റവും നൂതനമായ ഫീച്ചറുകളുമായി മിതമായ വിലയില്‍ ഓപ്പോയുടെ ഏറ്റവും പുതിയ റെനോ 12 സീരീസ് ഖത്തര്‍ വിപണിയിലെത്തി. ഖത്തറിലെ ആദ്യവില്‍പന ഡി റിങ് റോഡിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്നു. ഏറ്റവും പുതിയ എഐ സവിശേഷതകളോടെയാണ് ഓപ്പോ റെനോ 12 സീരീസ് ഉപഭോക്താക്കളിലെത്തുന്നത്. ആസ്‌ട്രോ സില്‍വര്‍, മാറ്റ് ബ്രൗണ്‍ എന്നീ നിറങ്ങളോടെയാണ് സ്മാര്‍ട്‌ഫോണ്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡുകളിലൊന്നായ ഓപ്പോ റെനോ സീരീസ് എത്തുന്നത്. 1599 റിയാല്‍ നിരക്കിലാണ് ഫോണ്‍ ഖത്തറില്‍ ലഭ്യമാക്കിയിട്ടുള്ളത്.
ഉപഭോക്താക്കള്‍ കൂടുതലായും അന്വേഷിക്കുന്ന സണ്‍സെറ്റ് ഗോള്‍ഡ്, സ്‌പേസ് ബ്രൗണ്‍ കളറുകളിലെ മോഡലുകള്‍ക്ക് 2199 റിയാലാണ് വില ഈടാക്കുന്നത്. മിതമായ നിരക്കില്‍ ഏറ്റവും നൂതനമായ എ ഐ ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യമാണ് ഓപ്പോയുടെ പുതിയ മോഡലിലൂടെ നല്‍കുന്നത്. മികച്ച ക്യാമറ അനുഭവം, ബാറ്ററി ആയുസ്സ്, മികച്ച ഡിസൈന്‍ തുടങ്ങിയ മിക്ചച ഫീച്ചറുകളോടെയാണ് റെനോ 12 സീരീസ് വിപണിയിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *