July 21, 2026

കേരള സോപ്പ് ഇനി ഗള്‍ഫിലും

0

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ കേരള സോപ്പ് ഉത്പന്നങ്ങള്‍ ഗള്‍ഫ് വിപണി ലക്ഷ്യമിട്ട് കടല്‍ കടക്കുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ കേരള സോപ്‌സ് നിര്‍മ്മിക്കുന്ന പ്രീമിയം ഉത്പന്നങ്ങളാണ് ഗള്‍ഫ് വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.
ഹാന്‍ഡ് വാഷ്, ഫ്‌ളോര്‍ ക്ലീനര്‍, ഡിഷ് വാഷ്, ടോയ്‌ലറ്റ് സോപ്പുകള്‍, സാന്‍ഡല്‍ ടര്‍മറിക് അടക്കമുള്ളവയാണ് പുതുതായി വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ മൂവായിരത്തോളം വരുന്ന ഔട്ട്‌ലെറ്റുകളില്‍ കേരള സോപ്പ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. 803.25 മെട്രിക് ടണ്‍ സോപ്പുത്പന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയിലെത്തിച്ചത്. ഇതുവഴി 2.82 കോടി രൂപയുടെ അറ്റാദായം കമ്പനി കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ സാമ്പത്തികവര്‍ഷം 3 കോടി രൂപ അറ്റാദായമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *