July 21, 2026

നവകേരള ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു

0

നവകേരള ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു. രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സര്‍വീസ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്കാണ്. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്.

രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ച ബസ് വൈകീട്ട് നാലരയോടെ ബെംഗളുരുവിലെത്തും. തിരികെ രാത്രി 10.30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേദിവസം പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് എത്തും. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാൻ പാകത്തില്‍ 11 സീറ്റുകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശുചിമുറി ബസിൽ നിലനിർത്തിയിട്ടുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്. ആദ്യ മൂന്നു ദിവസത്തെ ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *