July 21, 2026

പിഎഫ് തുക എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം

0

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം ഇനിമുതൽ എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു.

ഇതിലൂടെ പിഎഫ് നിക്ഷേപത്തിന്റെ 50% വരെ എംടിഎം വഴി പിൻവലിക്കാൻ സാധിക്കും. പരിഷ്കാരം നടപ്പിലായാൽ തുക ലഭിക്കാൻ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. അടിയന്തര സാഹചര്യങ്ങളിൽ പിഎഫ് സമ്പാദ്യം ഉപയോ​ഗിക്കാമെന്നതാണ് ഇതിന്റെ എറ്റവും വലിയ പ്രയോജനം. നിലവിൽ ഏഴ് കോടി സജീവ അം​ഗങ്ങാണ് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) ഉള്ളത്. ​

Leave a Reply

Your email address will not be published. Required fields are marked *