July 21, 2026

റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

0

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റെയില്‍വേക്ക് പാസഞ്ചര്‍ സെഗ്‌മെന്റില്‍ (യാത്രാ വിഭാഗം) നിന്നും വരുമാനം കുറവാണെന്ന റെയില്‍വേ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഈ ചർച്ചകൾ ഉണ്ടായത്. ചരക്കുനീക്കത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് വരുമാനമാണ് യാത്രാ വിഭാഗത്തില്‍ നിന്നുള്ളതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഇത് പരിഹരിക്കാൻ എ.സി കോച്ചുകളിലെ ടിക്കറ്റ് നിരക്ക് പുനപരിശോധിക്കണമെന്നാണ് ആവശ്യം. വിവിധ ക്ലാസുകളിലെയും ട്രെയിനുകളിലെയും ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക്കറ്റ് നിരക്ക് വര്‍ധനയെക്കുറിച്ച് റെയില്‍വേ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, ജനറല്‍ ഓര്‍ഡിനറി ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാൻ കഴിയുന്ന നിലയിൽ തുടരേണ്ടതുണ്ടെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രാജ്യത്തെ ട്രെയിന്‍ യാത്രക്ക് ചെലവേറുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *