July 21, 2026

ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷ; സൗജന്യ ചികിത്സ രജിസ്ട്രേഷൻ ആരംഭിച്ചു

0

70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ beneficiary.nha.gov.in എന്ന വെബ്‌സൈറ്റിലൂടെയും ആയുഷ്മാൻ ആപ്പിലൂടെയും നടത്താവുന്നതാണ്. ഇരു പ്ലാറ്റ്‌ഫോമുകൾക്കും രജിസ്ട്രേഷൻ പ്രക്രിയക്കായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആധാറാണ് രജിസ്ട്രേഷനു ആവശ്യമായ പ്രധാന രേഖ, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായം പ്രമാണമായിരിക്കും വയസ് നിർണ്ണയിക്കാൻ. ഒരു കുടുംബത്തിലെ മുതിർന്നവർക്കു 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സക്കുള്ള അർഹത ലഭിക്കുന്നു. വർഷത്തിൽ ഏത് സമയത്തും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവും. അടുത്ത മാസം പദ്ധതി പ്രാബല്യത്തിൽ വരും.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം എന്നിവയിൽ ഉൾപ്പെടുന്നവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള പദ്ധതിയെയും ആയുഷ്മാൻ ഭാരതത്തിനെയും തമ്മിൽ തിരഞ്ഞെടുക്കാനുള്ള ഒരുതവണ ചോയ്സ് നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി എൽ. എസ്. ചാങ്‌സാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *