July 22, 2026

കശ്മീരിലെ വിദൂര പ്രദേശങ്ങളില്‍ കണക്റ്റിവിറ്റിയുമായി എയര്‍ടെല്‍

0

ജമ്മു കശ്മീരിലെ ബാരാമുള്ള, കുപ്വാര, ബന്ദിപൂര്‍ ജില്ലകളില്‍ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യ സ്വകാര്യ ടെലികോം ഓപ്പറേറ്ററായി ഭാരതി എയര്‍ടെല്‍. കുപ്വാര, ബാരാമുള്ള, ബന്ദിപൂര്‍ ജില്ലകളിലായി 15 മൊബൈല്‍ ടവറുകളാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്. ഇത് പ്രാദേശികികമായി പ്രയോജനം ചെയ്യുമെന്നും നിയന്ത്രണരേഖയിലെ സൈനികര്‍ക്ക് അവശ്യ കണക്ഷനുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

കുപ്വാര, ബാരാമുള്ള, ബന്ദിപൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന കേരന്‍, മച്ചല്‍, താങ്ധര്‍, ഗുരേസ്, ഉറി താഴ്വര പ്രദേശങ്ങളിലാണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന ഏക സ്വകാര്യ ടെലികോം ഓപ്പറേറ്ററാണ് എയര്‍ടെല്‍ എന്ന് പ്രസ്താവനയില്‍ പറയുന്നു.

നെറ്റ്വര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സൈനിക താവളങ്ങളുടെ വിദൂര പ്രദേശങ്ങളില്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും എയര്‍ടെല്‍ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ചിട്ടുണ്ട്. 2025 ജൂണോടെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ടെലികോം കണക്റ്റിവിറ്റി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിരവധി തവണ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *