July 21, 2026

പഴം പൊരിക്ക് ഇനി മുതൽ 18 ശതമാനം ജിഎസ്ടി

0

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമായ പഴം പൊരിക്ക് ഇനി മുതൽ 18 ശതമാനം ജിഎസ്ടി ബാധകമാകും. ഉണ്ണിയപ്പത്തിന് 5% ജിഎസ്ടിയും ബാധകമാണെന്ന് വ്യക്തമാക്കുന്നു. മധുര പലഹാരങ്ങളും ലഘുഭക്ഷണങ്ങളും കുറഞ്ഞ നികുതി ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയുടെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് നികുതി വ്യത്യാസമെന്ന് സർക്കാർ പറയുന്നു.

പഴം പൊരി, വട, അട, കൊഴുക്കട്ട പോലുള്ള ഭക്ഷണങ്ങൾക്കുള്ള നികുതി വ്യത്യാസം കേരള ബേക്കേഴ്സ് അസോസിയേഷനും വിശദീകരിക്കുന്നു. നികുതി നിരക്ക് നിർണയിക്കുന്നതിന് ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ (HSN) കോഡാണ് ഉപയോഗിക്കുന്നത്. HSN കോഡിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭവത്തിനും ജിഎസ്ടി നിരക്ക് നിശ്ചയിക്കുന്നത്.

പഴം പൊരി, എങ്കിലും കടലമാവ് അടങ്ങിയതിനാൽ ഇത് ഉയർന്ന നികുതി നിരക്കിൽ ഉൾപ്പെടുന്നു.പഴം പൊരി വിൽക്കുന്ന ചെറുകിട സംരംഭങ്ങൾക്കും 18% ജിഎസ്ടി ബാധകമാക്കി ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. ബേക്കറികൾ ഉണ്ടാക്കുന്ന ഉഴുന്നുവട, പരിപ്പുവട, ബോണ്ട് തുടങ്ങിയ പലഹാരങ്ങൾക്ക് 18% ജിഎസ്ടിയാണ്, എന്നാൽ ചിപ്സ്, അച്ചപ്പം, മിക്സ്ചർ പോലുള്ള ചില ഇനങ്ങൾക്ക് 12% ജിഎസ്ടി ഈടാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *