ലോകത്തെ മികച്ച പാചകരീതികളില്‍ ഇന്ത്യ 12-ാമത്
പ്രമുഖ ഫുഡ് & ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 12-ാം സ്ഥാനത്താണ് ഇന്ത്യ. ഗ്രീസ്, ഇറ്റലി, മെക്സിക്കോ, സ്പെയിന് രാജ്യങ്ങളിലെ പാചകരീതികളാണ് ഏറ്റവും മികച്ചവയായി തിരഞ്ഞെടുത്തത്. വിവിധ ഭക്ഷ്യ പദാര്‍ഥങ്ങളുടെ റേറ്റിങ്ങുകള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. ജപ്പാന്, ചൈന, പോര്‍ച്ചുഗല്‍, തുര്‍ക്കി, ഇന്‍ഡോനീഷ്യ, ഫ്രാന്‍സ്, എന്നീ രാജ്യങ്ങള്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചിട്ടുണ്ട്. അമൃത്സരി കുല്‍ച്ച, ബട്ടര്‍ ഗാര്‍ലിക് നാന്, ഹൈദരാബാദ് ബിരിയാണി തുടങ്ങിയ വിഭവങ്ങള്‍ ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. ടേസ്റ്റ് അറ്റ്ലസ് അവാര്‍ഡ് 2024-25 ന്റെ ഭാഗമായാണ് വിവിധ കാറ്റഗറികളിലുള്ള പട്ടിക പുറത്തുവിട്ടത്.