സ്വർണവില കുതിപ്പ് തുടരുന്നു; പവന് 640 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 7225 രൂപയും, പവന് 640 രൂപ വർധിച്ച് 5,7800 രൂപയുമായി. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് കൂടിയത്.
18 കാരറ്റ് സ്വര്‍ണ വിലയിലും വർധനയുണ്ട്. ഗ്രാമിന് 70 രൂപ കൂടി 5960 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വില ഇന്ന് ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വർണ്ണവില താഴ്ച്ചയിൽ നിന്നും 250 ഡോളറിന്റെ വ്യത്യാസമാണ് വന്നിട്ടുള്ളത്. അന്താരാഷ്ട്ര സ്വർണ്ണവില 2798 ഡോളറിലേക്ക് എത്തിയതിനു ശേഷം 2540 ഡോളർ വരെ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വില വീണ്ടും മുന്നേറുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.