July 21, 2026

കുതിച്ചുയർന്ന് സ്വർണവില; പവന് 520 രൂപ വർധിച്ചു

0

സർവ്വകാല റെക്കോർഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയായി. ഗ്രാമിന് 65 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7360 രൂപയാണ്.

ആഭരണപ്രേമികൾക്കും വിവാഹപാർട്ടികൾക്കും ആശങ്ക നൽകുന്നതാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനവുണ്ടായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6060 രൂപയായി ഉയര്‍ന്നു.

എന്നാല്‍ വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 104 രൂപക്കാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. കുതിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്നലെ കുറവ് രേഖപ്പെടുത്തിയിരുന്നു. 440 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്. പവന് 58, 360 എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *