July 21, 2026

നിശ്ചലം! സ്വർണ വില

0

മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണ വില. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 5,530 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.എന്നാൽ വെള്ളി വില ഗ്രാമിന് ഒരു രൂപ താഴ്ന്ന് 89 രൂപയിലെത്തി. ഇന്ന് 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് 57,764 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം സ്വന്തമാക്കാം. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,220 രൂപ. ഇത് 5 മുതൽ‌ 30 ശതമാനം വരെയൊക്കെയാകാം. രാജ്യാന്തര വില 2,495-2,500 ഡോളർ നിലവാരത്തിൽ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും മാറ്റമില്ലാതെ നിലനിർത്തുന്നത്. ഇന്നലെ ഒരുവേള ഔൺസിന് 2,487 ഡോളർ വരെ താഴ്ന്ന വില 2,496 ഡോളർ വരെ കയറിയെങ്കിലും നിവവിൽ വ്യാപാരം നടക്കുന്നത് 2,494 ഡോളറിൽ.

Leave a Reply

Your email address will not be published. Required fields are marked *