July 21, 2026

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ വിസയുമായി യുഎഇ

0

അബുദാബി: യുഎഇ പൗരന്മാരും വിദേശ താമസക്കാരും യു.എ.ഇ.ക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ക്ഷണിച്ച് എത്തിക്കാനുള്ള ‘ഫ്രണ്ട്സ് ആൻഡ് റിലേറ്റീവ്‌സ് വിസ’ സിസ്റ്റത്തിന് സർക്കാർ അംഗീകാരം നൽകി.

പ്രവാസികൾക്ക് ഈ വിസയ്ക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ വികസന സാധ്യതകൾ കണ്ടെത്താനുമാണ് ഈ പുതിയ വിസയെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി വ്യക്തമാക്കി.

30 മുതൽ 90 ദിവസത്തെ കാലാവധിയുള്ള വിസയാണ് ലഭ്യമാവുക. ആദ്യഘട്ടത്തിൽ 60 ദിവസത്തേക്ക് അനുവദിക്കും, അനന്തരമായി 30 ദിവസം വരെ നീട്ടി ഉപയോഗിക്കാവുന്നതാണ്. അപേക്ഷകർക്ക് 6 മാസത്തേക്കുള്ള പാസ്‌പോർട്ടും, യാത്രാ ടിക്കറ്റും, ഹെൽത്ത് ഇൻഷുറൻസും നിർബന്ധമാണ്.

സന്ദർശകർക്ക് യു.എ.ഇ.യിൽ താമസിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെന്നതിന് തെളിവായി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. വിസ അപേക്ഷ നിരസിക്കാൻ ഫെഡറൽ അതോറിറ്റിക്ക് അധികാരമുണ്ട്. വിസയുടെ കാലാവധി കഴിഞ്ഞാൽ സന്ദർശകർ ഉടൻ നാട്ടിലേക്ക് മടങ്ങണം, അല്ലാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഫെഡറൽ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *