July 21, 2026

കുതിച്ചുയർന്ന് ടെസ്‍ല ഓഹരി

0

ഓഹരിവില കുതിച്ചതോടെ ഇന്നലെ മാത്രം ടെസ്‍ല സിഇഒ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 3,350 കോടി ഡോളർ. സുമാർ 2.81 ലക്ഷം കോടി രൂപ. അദ്ദേഹത്തിന്റെ ആകെ ആസ്തി ബ്ലൂംബെർഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം 27,000 കോടി ഡോളറിലുമെത്തി. ഏകദേശം 22.70 ലക്ഷം കോടി രൂപ.

ലോകത്തെ ഏറ്റവും സമ്പന്നവ്യക്തിയാണ് മസ്ക്. രണ്ടാംസ്ഥാനത്തുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 20,900 കോടി ഡോളർ മാത്രം. മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് മൂന്നാമത്; ആസ്തി 20,100 കോടി ഡോളർ. ടെസ്‍ലയുടെ 13% ഓഹരികളാണ് മസ്കിനുള്ളത്. സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ്എക്സിന്റെ മുഖ്യ ഓഹരിയുടമയും മസ്കാണ്. എക്സിന്റെയും (ട്വിറ്റർ) എഐ സ്ഥാപനമായ എക്സ്എഐയുടെയും ഉടമയുമാണ് മസ്ക്. അദ്ദേഹത്തിന്റെ ആസ്തിയുടെ മുഖ്യപങ്കും (ഏകദേശം 75%) ടെസ്‍ലയിൽ നിന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *