July 21, 2026

സ്വർണവിലയിൽ നേരിയ വർധനവ്: പവന് 57200 രൂപ

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ചെറിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വില ഉയർന്നത്. ഇന്നത്തെ നിരക്കുപ്രകാരം സ്വർണത്തിന് ഗ്രാമിന് 7150 രൂപയും പവന് 57200 രൂപയുമാണ് വില.18 കാരറ്റ് സ്വർണത്തിനും ചെറിയ മാറ്റം സംഭവിച്ചു. ഗ്രാമിന് 5 രൂപ വർധിച്ച് ഇന്നത്തെ വ്യാപാര നിരക്ക് 5900 രൂപയായി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 97 രൂപയായിരുന്നു ഇന്നും വിപണി വില.ഇതിനുമുമ്പുള്ള രണ്ടു ദിവസങ്ങൾക്കിടെ സ്വർണ വിലയിൽ പവന് 1160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം ഇന്നലെ വിലയിൽ മാറ്റമുണ്ടാകാതെയാണ് വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *