July 21, 2026

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകൾക്ക് ആശ്വാസം; ബജറ്റ് നിർദേശത്തിൽ ഇളവ് അനുവദിക്കാൻ കേന്ദ്രം

0

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകൾ നടത്തുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കും. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കുകയും നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറയ്ക്കുകയും ചെയ്ത തീരുമാനത്തിൽ ഇളവ് നൽകാനാണ് നീക്കം. നികുതിയിൽ കുറവ് വരുത്തിയെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് ഫലത്തിൽ സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം വർധിപ്പിക്കുമെന്നും ഇത് റിയൽ‌ എസ്റ്റേറ്റ് മേഖലയുടെ തളർച്ചയ്ക്ക് കാരണമാകുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഇളവ് നൽകുന്നത് പുനഃപരിശോധിക്കാൻ ധനമന്ത്രാലയം ഒരുങ്ങുന്നത്. സ്ഥലത്തിന് കാലങ്ങളായി വില വർധിക്കുകയാണ് പതിവ്. ഈ വിലക്കയറ്റ നിരക്ക് (ഇൻഡെക്സേഷൻ), പിന്നീട് ഭൂമി വിൽക്കുമ്പോഴത്തെ നികുതി കണക്കാക്കുന്ന വേളയിൽ ഉടമയ്ക്ക് കിട്ടിയ ലാഭവുമായി താരതമ്യം ചെയ്യും. ഇതായിരുന്നു ഇൻഡെക്സേഷൻ ഇളവ്. ഈ ആനുകൂല്യമുണ്ടായിരുന്നതിനാൽ, ഫലത്തിൽ സ്ഥലം വിൽക്കുന്നയാൾക്ക് നികുതി ബാധ്യത കുറവായിരുന്നു.ബജറ്റിൽ ഇൻഡെക്സേഷൻ എടുത്തുകളഞ്ഞതോടെ എത്രയാണോ ലാഭം അതിന്റെ 12.5 ശതമാനം നികുതിയായി നൽകേണ്ട സ്ഥിതിയാണ്. കേരളം ഉൾപ്പെടെ ഭൂമി കൈമാറ്റം സജീവമായ സംസ്ഥാനങ്ങൾക്ക് ഇത് വൻ തിരിച്ചടിയാകുമെന്നും നികുതിഭാരം ഭയന്ന് സ്ഥലം വിൽക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയുണ്ടാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *