July 21, 2026

കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം: മൂന്നാറിൽ ഇനി റോയൽ വ്യൂ ഡബിൾ

0

ഡക്കർ മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ സര്‍വീസ്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11 മണിക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും.

മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായാണ് പുതിയ ഡബിള്‍ ഡക്കര്‍ സര്‍വീസ് വരുന്നത്. യാത്രക്കാര്‍ക്ക് പുറത്തുള്ള കാഴ്ചകൾ പൂര്‍ണമായും ആസ്വദിക്കാവുന്ന തരത്തിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്. ‘റോയൽ വ്യൂ’ എന്ന പേരിലാണ് മൂന്നാറിൽ ഡബിൾ ഡക്കർ സർവീസ് നടത്തുക. ഇതേ അവസരത്തിൽ തന്നെ കെഎസ്ആർടിസിയുടെ 2025 ലെ കലണ്ടർ പ്രകാശനവും കെ ബി ഗണേഷ് കുമാര്‍ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *