July 21, 2026

കല്യാണ്‍ ജ്വല്ലേഴ്സ് 37% വരുമാന വളര്‍ച്ച കൈവരിച്ചു

0

കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തില്‍ 37 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഷോറൂമുകളുടെ ഉദ്ഘാടനവും വിപുലീകരണ പ്രവര്‍ത്തനങ്ങളും വരുമാന വളര്‍ച്ചയ്ക്ക് ഗുണകരമായത്.ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രണ്ടാം പാദത്തില്‍ 39 ശതമാനം വര്‍ധിച്ചതായും സ്റ്റോര്‍ വില്‍പ്പനയില്‍ 23 ശതമാനം വര്‍ധന ഉണ്ടായതായും കമ്പനി അറിയിച്ചു. സ്വര്‍ണത്തിന് കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ ഇളവ് പ്രഖ്യാപിച്ചതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി പറയുന്നത്.ഇതോടൊപ്പം, രണ്ടാമത്തെ പാദത്തില്‍ കല്യാന്‍ 15 പുതിയ ഫ്രാഞ്ചൈസി ഷോറൂമുകള്‍ തുറന്നതായും ഒക്ടോബറില്‍ കൂടി പുതിയ ഷോറൂമുകള്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണെന്നും പറയുന്നു. ഡിജിറ്റല്‍ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാന്‍ഡറെയുടെ വരുമാനം 30% ഉയര്‍ന്നതായും കാന്‍ഡറെ ഈ പാദത്തില്‍ 12 പുതിയ ഷോറൂമുകള്‍ ആരംഭിച്ചതായും കല്യാന്‍ വ്യക്തമാക്കി.മിഡില്‍ ഈസ്റ്റ് മേഖലയില്‍ 24% വളര്‍ച്ച കൈവരിച്ചതോടെ, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സംയോജിത വരുമാനം 13% വര്‍ധിച്ചതായും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *