July 21, 2026

മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ശുദ്ധീകരണശാല

0

മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ശുദ്ധീകരണശാല സ്ഥാപിക്കാൻ വർധാൻ ലിഥിയം എന്ന കമ്പനി ഒരുങ്ങുന്നു. നാഗ്പൂരിൽ സ്ഥാപിക്കുന്ന ഈ ശുദ്ധീകരണശാലയും ബാറ്ററി നിർമാണ കേന്ദ്രവും രാജ്യത്തെ ഊർജ്ജ മേഖലയിലും വ്യവസായ രംഗത്തും ഒരു പ്രധാന നാഴികക്കല്ലാകുമെന്നാണ് കരുതുന്നത്.

42,532 കോടി രൂപയുടെ നിക്ഷേപത്തോടെ ഈ പ്രോജക്റ്റ് നടപ്പാക്കുമ്പോൾ, ഇന്ത്യയുടെ ലിഥിയം ഇറക്കുമതി കുറയുകയും ഊർജ്ജ വിപണിയിൽ മുന്നേറ്റം കൈവരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 500 ഏക്കർ ഭൂമിയിലാണ് ഫാക്ടറി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്, പ്രതിവർഷം 60,000 ടൺ ലിഥിയം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടാകും.

കൂടാതെ 20 ജിഗാവാട്ടിന്റെ ബാറ്ററികൾ ഉൽപ്പാദിപ്പിക്കാൻ കഴിയും. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ വ്യവസായം, വ്യാവസായിക ഉൽപ്പാദനം എന്നിവയുടെ വളർച്ചയ്ക്കും ലിഥിയം ഉൽപ്പന്നങ്ങളുടെ ആവശ്യകത നിറവേറ്റുന്നതിനും ഈ പദ്ധതി സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *