July 21, 2026

നീലഗിരിയില്‍ കാടുകയറാം; പത്ത് സ്ഥലങ്ങളില്‍ ട്രക്കിങ്ങിന് അനുമതി

0

ഊട്ടി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നീലഗിരി ജില്ലയില്‍ 10 സ്ഥലങ്ങളില്‍ ട്രക്കിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതിനല്‍കി. ഊട്ടിയിലുള്ള കേണ്‍ ഹില്‍, കോത്തഗിരിയിലെ ലോങ്വുഡ് ഷോല, നാടുകാണി ജൂണ്‍പൂള്‍, കറിക്കൈയൂര്‍ മുതല്‍ പൊരിവയല്‍പാറ വരെ, കൊളരിപേട്ട, കോളിഫ്‌ളവര്‍ ഷോല, കോത്തഗിരി രംഗസ്വാമി പാറ, പാര്‍സന്‍സ് വാലിമുതല്‍ മുക്കുറുത്തിവരെ, മുള്ളിക്കൂര്‍, ഗൂഡല്ലൂര്‍ സൂചിമല എന്നിവിടങ്ങളിലാണ് ട്രക്കിങ്ങിന് അനുമതി നല്‍കിയത്.

ട്രക്കിങ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്കുചെയ്യണം. www.trektamilnadu.com എന്ന സൈറ്റില്‍ ബുക്ക് ചെയ്യാം. ട്രക്കിങ്ങിന് പോകുന്നവര്‍ക്ക് വനംവകുപ്പിലെ ഒരു ജീവനക്കാരന്‍ വഴികാട്ടിയായി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *