July 21, 2026

പത്ത് മിനിറ്റിനുള്ളിൽ മരുന്ന് വിതരണവുമായി ഫ്ലിപ്കാർട്ട്

0

പത്ത് മിനിറ്റിനുള്ളില്‍ മരുന്ന് വിതരണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഫ്ലിപ്കാർട്ട്. അതിവേഗ മരുന്ന് വിതരണം ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ മുന്നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ‘ഫ്ലിപ്കാർട്ട്മിനിറ്റ്‌സ്’ ബ്രാന്‍ഡിന് കീഴിലാണ് ഇത് അരങ്ങേറ്റം കുറിക്കുക. ഈ സംരംഭം ക്വിക്ക് കൊമേഴ്സ് മേഖലയിലെ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഫ്ലിപ്കാർട്ട് അതിന്റെ പ്ലാറ്റ്‌ഫോം വഴി മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി മെട്രോ പ്രദേശങ്ങളിലെ പ്രാദേശിക ഫാര്‍മസികളുമായി ബന്ധപ്പെട്ടുവരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പലചരക്ക് സാധനങ്ങളെയോ ഭക്ഷണ വിതരണത്തെയോ അപേക്ഷിച്ച് മരുന്നുകളുടെ ദ്രുത വാണിജ്യം ഉയര്‍ന്ന മാര്‍ജിന്‍ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ട് ഉണ്ട്. നെറ്റ്മെഡ്സ് (റിലയന്‍സ് റീട്ടെയിലിന്റെ ഉടമസ്ഥതയിലുള്ളത്), ടാറ്റ 1 എംജി, അപ്പോളോ ഫാര്‍മസി തുടങ്ങിയ കമ്പനികളാണ് നിലവില്‍ ഈ വിഭാഗത്തിലെ പ്രമുഖര്‍. ഓണ്‍ലൈന്‍ ഫാര്‍മസിയും ഹെല്‍ത്ത്കെയര്‍ പ്ലാറ്റ്ഫോമും നടത്തുന്ന ശാസ്താസുന്ദര്‍ മാര്‍ക്കറ്റ്പ്ലേസിന്റെ ഭൂരിഭാഗം ഓഹരികളും 2021-ല്‍ ഏറ്റെടുത്തതോടെയാണ് ഫ്ളിപ്കാര്‍ട്ട് ആരോഗ്യരംഗത്തേക്ക് തിരിയുന്നത്.

നിലവില്‍, ഫ്‌ലിപ്പ്കാര്‍ട്ട് മിനിറ്റ്‌സ് ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *