July 21, 2026

ലോകത്തിലെ രണ്ടാമത്തെ ധനികന്‍ ഇലണ്‍ മസ്‌ക്

0

അടുത്തിടെ പുറത്തിറങ്ങിയ സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും രണ്ടാമത്തെ സമ്പന്നന്‍ ഇലണ്‍ മസ്‌കാണ്. യു.എസ് പ്രസിഡന്റ് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിന് പിന്നാലെ ടെസ്‌ലയിലേക്കുള്ള നിക്ഷേപം കുത്തനെ കൂടിയതാണ് ഇലണ്‍ മസ്‌കിന്റെ ഈ നേട്ടത്തിന് കാരണം. നിലവില്‍ മസ്‌കിന്റെ ആസ്തി 347.8 ബില്യണ്‍ യു.എസ് ഡോളറാണ്.ടെസ്‌ലയുടെ സ്റ്റോക്കില്‍ യു.എസ് തിരഞ്ഞെടുപ്പിന്റെ അന്ന് മാത്രം 40% വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ടെസ്‌ലയില്‍ മാത്രമല്ല മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എയറോസ്‌പെയ്‌സ് എന്നിവയുടെ സ്റ്റോക്കിലും വന്‍ കുതിപ്പാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. സ്പേസ് എക്സിന്റെ വരാനിരിക്കുന്ന ഫണ്ടിംഗ് കമ്പനിയുടെ മൂല്യം 250 ബില്യണ്‍ ഡോളര്‍ ആണെന്നും ഇത് മസ്‌കിന്റെ ആസ്തി ഇതിലും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മസ്‌കിന്റെ നിലവിലെ ആസ്തിയായ 235 ബില്യണ്‍ ഡോളര്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി കൈവശമുള്ള ഒറാക്കിളിന്റെ ചെയര്‍മാന്‍ ലാറി എല്ലിസണേക്കാള്‍ 80 ബില്യണ്‍ ഡോളര്‍ മുന്നിലാണ്. മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്‌ലയിലെ 13% ഓഹരികളില്‍ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *