July 21, 2026

ഏറ്റവും സമ്പന്നനായ വ്യക്തിയായി ഇലൺ മസ്ക്

0

മക്ഡൊണാള്‍ഡ്സിനെയും പെപ്സിയേയും മറികടന്ന് ഇലോണ്‍ മസ്‌ക്; മസ്‌കിന്റെ ആസ്തി 270 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം ഇപ്പോൾ ടെസ്ലയുടെ സ്ഥാപകനായ ഇലോണ്‍ മസ്‌കിനാണ്. ടെസ്ലയുടെ ഓഹരികളില്‍ നടന്ന കുതിപ്പിനെ തുടർന്നാണ് മസ്‌കിന്റെ സമ്പത്ത് ഇത്രയധികം ഉയർന്നത്.ഈ വര്‍ഷം ആദ്യം മസ്‌കിന്റെ സമ്പത്തില്‍ കുറവ് അനുഭവപ്പെട്ടെങ്കിലും, പിന്നീട് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ജനുവരി ആദ്യത്ത് 229 ബില്യണ്‍ ഡോളറായിരുന്ന മസ്‌കിന്റെ ആസ്തി ഏപ്രില്‍ അവസാനം 164 ബില്യണ്‍ ഡോളറിലേക്കാണ് കുറഞ്ഞത്. ടെസ്ല സ്റ്റോക്ക് 40% ഇടിഞ്ഞതാണ് 65 ബില്യണ്‍ ഡോളറിന്റെ നഷ്ടത്തിന് കാരണമായത്.എന്നിരുന്നാലും, അടുത്തിടെ മസ്‌കിന്റെ ആസ്തിയില്‍ 100 ബില്യണ്‍ ഡോളറിലധികം വര്‍ധന ഉണ്ടായി. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ തുടങ്ങിയവരാണ് സമ്പത്ത് കൂടിയ മറ്റുവ്യക്തികള്‍.

മസ്‌കിന് ഇപ്പോൾ 262 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള സെയില്‍സ്ഫോഴ്സ്, 233 ബില്യണ്‍ ഡോളറുള്ള പെപ്സികോ, 216 ബില്യണ്‍ ഡോളറിന്റെ മക്ഡൊണാള്‍ഡ്സ് എന്നീ കോര്‍പ്പറേറ്റുകളേക്കാള്‍ കൂടുതല്‍ സമ്പത്ത് സഞ്ചയിച്ചിരിക്കുന്നു. 215 ബില്യണ്‍ ഡോളറുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും 202 ബില്യണ്‍ ഡോളറുള്ള സക്കര്‍ബര്‍ഗും ഇപ്പോഴും മസ്‌കിന്റെ പിന്തുടരുന്നവരില്‍ പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *