July 21, 2026

ആകാശ എയറിനെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

0

ഡൽഹി: പൈലറ്റുമാരുടെ പരിശീലനത്തിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ ആകാശ എയറിനെതിരെ നടപടി സ്വീകരിച്ച്ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറെയും ട്രെയിനിങ് ഡയറക്ടറെയും ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഡിജിസിഎ ഉത്തരവിട്ടു എന്നാണ് ലഭിക്കുന്ന വിവരം.

ഡിജിസിഎ മുംബൈയിലെ ആകാശ എയറിൽ നടത്തിയ റെഗുലേറ്ററി ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്. യോഗ്യത നേടിയിട്ടില്ലാത്ത സിമുലേറ്ററുകളിലാണ് ആകാശ എയർ പരിശീലനം നടത്തുന്നതായാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറും പരിശീലന ഡയറക്ടറും സിവിൽ ഏവിയേഷൻ നിർദേശങ്ങൾ (സിഎആർ) പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണത്താലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *