July 21, 2026

തദ്ദേശീയ ടൂറിസത്തിൽ കുതിപ്പ്; ആഗോള സമ്പത്ത് വ്യവസ്ഥയിലേക്ക് 67 ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുമെന്ന് റിപ്പോർട്ട്

0

2034-ഓടെ തദ്ദേശീയ ടൂറിസം ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 67 ബില്യണ്‍ യുഎസ് ഡോളറിന്റെ സംഭാവന നല്‍കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (WTTC) അറിയിച്ചു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ആഗോള ഉച്ചകോടിയിലാണ് ലോക ടൂറിസം ബോഡി ഈ പരാമര്‍ശം നടത്തിയത്.

ഡബ്ല്യുടിടിസി പ്രസിഡന്റും സിഇഒയുമായ ജൂലിയ സിംപ്‌സൺ ഉച്ചകോടിയില്‍ പ്രസ്താവിച്ച പ്രകാരം, തദ്ദേശീയ ടൂറിസം സാംസ്കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതും, കമ്മ്യൂണിറ്റികളെ ശക്തമാക്കിയും, സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുന്നുണ്ട്. തദ്ദേശീയ വിനോദസഞ്ചാരം സാംസ്‌കാരിക പൈതൃകം, ഭാഷകള്‍, പരമ്പരാഗത ആചാരങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

കൂടാതെ, SMEകളുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതിനായി ‘ടുഗെദര്‍ ഇന്‍ ട്രാവല്‍’ എന്ന സംരംഭം സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ഡബ്ല്യുടിടിസി 2024-ല്‍ ഗ്ലോബല്‍ ടൂറിസം മേഖലയിലുണ്ടാവുന്ന 16% വളര്‍ച്ചയെ കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു, ഏഷ്യാ പസഫിക് മേഖലയാണ് ഈ പുനരുജ്ജീവനത്തിന് വലിയ സംഭാവന നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *