July 21, 2026

ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യതകള്‍ തുറന്നുകാട്ടി ആമസോണ്‍ ഇന്ത്യയുടെദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍

0

ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത് ലോകമെമ്പാടും ഉപഭോക്താക്കളെ നേടാം കൊച്ചി: രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താനും സാധ്യകള്‍ തുറന്നു കാട്ടാനുമായി ദിഘോഗേ തോ ബിഘോഗേ കാമ്പയിന് ആമസോണ്‍ ഇന്ത്യ തുടക്കമിട്ടു. മൂന്ന് പരസ്യ വീഡിയോകള്‍ ഉള്‍പ്പെടുന്ന ഈ കാമ്പയിനിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി പാരമ്പര്യേതര വഴികള്‍ സ്വീകരിക്കുന്ന വ്യാപാരികളെയാണ് ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നത്.

വിശാലമായ ഉപഭോക്തൃ അടിത്തറ, ഇന്ത്യയിലെ സേവനയോഗ്യമായ പിന്‍ കോഡുകളിലെ 100% സേവനം, പതിനെട്ടോളം ആഗോള മാര്‍ക്കറ്റ് പ്ലെയ്സുകള്‍ തുടങ്ങി വ്യാപാരികള്‍ക്ക് ലഭിക്കുന്ന ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയ്സുകളുടെ നേട്ടങ്ങളും ഈ വീഡിയോകളിലുണ്ട്. വീഡിയോയുടെ നിര്‍മാണവും ആശയവും എനോര്‍മസ് ബ്രാന്‍ഡ്‌സ് എല്‍എല്‍പിയുടേതാണ്. ഇ-കൊമേഴ്സ് വഴി ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുക എന്നതാണ് ആമസോണിന്റെ പ്രധാന ദൗത്യമെന്ന് ആമസോണ്‍ ഇന്ത്യയുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.

ഈ കാമ്പയിനിലൂടെ ചെറുകിട വ്യാപാരികള്‍ക്ക് ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയ്സുകള്‍ വഴി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ലഭിക്കാനുള്ള വഴി തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍ ഇന്ത്യയുടെ ദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും രസകരമായ പദ്ധതികളില്‍ ഒന്നാണെന്ന് എനോര്‍മസ് ബ്രാന്‍ഡ്സ് എല്‍എല്‍പി മാനേജിംഗ് പാര്‍ട്ണര്‍ ആശിഷ് ഖസാഞ്ചി പറഞ്ഞു.

ടിവി, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ ചാനലുകള്‍ ഉള്‍പ്പടെയുള്ള മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍ ആസ്വദിക്കാം. ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ചെറുകിട വ്യാപാരികള്‍ https://sell.amazon.in/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *