July 21, 2026

ആലിബാബ ഡീപ്‌സീക്കിനെ മറികടന്നുവെന്ന് റിപ്പോർട്ട്

0

അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഹരികളെ പിടിച്ചുകുലുക്കിയ ചൈനീസ് എ.ഐ മോഡലായ ഡീപ്‌സീക്കിന് സ്വന്തം രാജ്യത്ത് നിന്നും വെല്ലുവിളി. പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ ലേറ്റസ്റ്റ് പതിപ്പായ ക്വെന്‍ 2.5 മാക്‌സ് എ.ഐ മോഡല്‍ പ്രകടനത്തില്‍ ഡീപ്‌സീക്ക് വി3യെ മറികടന്നതായി റിപ്പോര്‍ട്ട്.

ഏതാണ്ടെല്ലാ ബെഞ്ച് മാര്‍ക്കുകളിലും ചാറ്റ്ജി.പി.ടി, ഡീപ്‌സീക്ക് വി3, ലാമ 3.1-405ബി എന്നിവയെ മറികടന്നതായി ആലിബാബ അവകാശപ്പെട്ടു. ജനുവരി 10ന് ഡീപ്‌സീക്കിന്റെ എ.ഐ അസിസ്റ്റന്റായ ഡീപ്‌സീക്ക്-വി3 മോഡലും പിന്നാലെ ഇരുപതിന് ആര്‍വണ്‍ മോഡലും പുറത്തിറക്കിയത് യു.എസ് ഓഹരിവിപണിയെ പിടിച്ചുലക്കുകയും ടെക് കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തുകയും ചെയ്തിരുന്നു.

കുറഞ്ഞ തുക ചെലവിട്ടാണ് എ.ഐ മോഡല്‍ വികസിപ്പിച്ചതെന്ന കമ്പനിയുടെ പ്രഖ്യാപനമാണ് എല്ലാവരെയും ഞെട്ടിച്ചത്. മറ്റൊരു ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്-ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും അവരുടെ അപ്‌ഡേറ്റഡ് എ.ഐ മോഡല്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും ടെക് കമ്പനികളുടെ എ.ഐ മത്സരം മുറുകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *