ഡിസംബർ പാദത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ അറ്റനഷ്ടം 3,298 കോടി രൂപയായി ഉയർന്നു
ഡിസംബർ പാദത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സംയോജിത അറ്റനഷ്ടം 3,298.35 കോടി രൂപയായി കൂടി. 421.17 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അറ്റനഷ്ടം.
എന്നിരുന്നാലും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 4,717.09 കോടി രൂപയിൽ നിന്ന് 5,129.07 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ ചെലവ് 5,068.71 കോടി രൂപയിൽ 4,963.23 കോടി രൂപയായി ഇടിയുകയും ചെയ്തു.