July 21, 2026

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ് കേരളത്തിലും

0

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ്, കേരളത്തില്‍ തന്റെ സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ ആണ് ആദ്യ സര്‍വീസ്. ദക്ഷിണേന്ത്യയിലെ ഗതാഗത രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.

യൂറോപ്പ്, ഉത്തര അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളിലായി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തുന്ന ഒരു ട്രാവല്‍-ടെക് കമ്പനിയാണ് ഫ്ലിക്സ്ബസ്. ബെംഗളൂരുവില്‍ നിന്ന് രാത്രി 8.35-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.5-ന് ആലപ്പുഴയിലെത്തും. തിരിച്ച്, ആലപ്പുഴയില്‍ നിന്ന് രാത്രി 7.30-ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 9.25-ന് ബെംഗളൂരുവില്‍ എത്തും.

പുതിയ റൂട്ടില്‍ കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

ഫ്ലിക്സ്ബസ് വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 1400 രൂപയാണ് നിരക്ക്. ദക്ഷിണേന്ത്യയില്‍ ഫ്ലിക്സ്ബസ് ഗോവയിലേക്കും സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്, ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്ക് 1600 രൂപ നിരക്കാണ്.

ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കേരളവും ഗോവയും ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്ലിക്സ്ബസ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൂര്യ ഖുറാന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *