July 21, 2026

വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ

0

നവംബർ ഒന്നുമുതൽ കാനഡയുടെ വർക്ക് പെർമിറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു, ഇത് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർക്കു തിരിച്ചടിയായേക്കാം. കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനാണ് കാനഡ ഇമിഗ്രേഷൻ നിയമങ്ങൾ പുതുക്കുന്നത്. ഈ മാറ്റം അന്താരാഷ്ട്ര വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, സ്ഥിര താമസക്കാർ എന്നിവരെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ, കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളും താത്കാലിക തൊഴിലാളികളും വർധിച്ചതോടെ താത്കാലിക താമസക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുകയാണ്, ഇതാണ് ഇത്തരം കടുത്ത നിയമപരിഷ്കാരങ്ങൾക്ക് പ്രേരകമായത്.

വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവരിൽ നിന്ന് ഫ്രഞ്ച് അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ കുറഞ്ഞതോതിലുള്ള പ്രാവീണ്യം കർശനമായി ആവശ്യപ്പെടുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് വർക്ക് പെർമിറ്റ് അനുവദനീയമായ എണ്ണത്തിൽ 1.75 ലക്ഷം കുറയ്ക്കുക എന്നതാണ് കാനഡ സർക്കാരിന്റെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *