July 21, 2026

കർഷകർക്ക് ആവശ്യമായ വിവരങ്ങളുമായി ‘കതിർ ആപ്പ് ‘

0

കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന കൃഷി വകുപ്പ് പുറത്തിറക്കിയതാണ് കതിർ ആപ്പ്. കേരള അഗ്രികൾചർ ടെക്‌നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നത് ചുരുക്കി എഴുതുന്നതാണ് ‘കതിർ (KATHIR)’. വെബ് പോർട്ടലായും ഈ സേവനം ലഭ്യമാണ്.കാലാവസ്ഥാ വിവരങ്ങൾ, മണ്ണു പരിശോധന സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതികള്‍ തുടങ്ങിയവ ഇവയിലൂടെ അറിയാന്‍ സാധിക്കും. മലയാള മാസം ചിങ്ങം ഒന്നിനാണ് (ഓഗസ്റ്റ് 17) ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.പ്രധാന ഉദ്ദേശങ്ങള്‍കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാദ്ധ്യത കുറയ്ക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക, കാലാവസ്ഥ അധിഷ്ഠിതമായി വിളകൾ കണ്ടെത്താന്‍ സഹായിക്കുക, വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കാന്‍ സഹായിക്കുക, വിതരണ ശൃംഖലയും സേവനവും ഉറപ്പാക്കുന്നതിനുമായി മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും കര്‍ഷകരിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് കതിരിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.കർഷകർക്ക് നേരിട്ട് കാർഷിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുന്നതിനും സംശയങ്ങൾ നിവാരണം നടത്തുന്നതിനും ആപ്പില്‍ സംവിധാനമൊരുക്കുന്നുണ്ട്. പ്ലേ സ്റ്റോറിൽ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറിൽ നിന്നും കതിര്‍ ഡൗൺലോഡു ചെയ്യാന്‍ സാധിക്കുന്നതാണ്. ക്യു.ആർ കോഡ് സ്കാന്‍ ചെയ്തും സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *