July 21, 2026

ലുലു ഗ്രൂപ്പിന്റെ വമ്പൻ ഷോപ്പിങ് മാൾ ഗുജറാത്തിൽ

0

പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർ‌ഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഗ്രൂപ്പ്. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിലവിൽ ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്. തമിഴ്നാട്ടിൽ കൂടുതൽ ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദ് മുനിസിപ്പിൽ കോർപ്പറേഷനിൽ നിന്ന് 519 കോടി രൂപയ്ക്ക് ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയത്. അഹമ്മദാബാദ് കോർപ്പറേഷന് കീഴിൽ നടന്ന ഏറ്റവും വലിയ ഭൂമി വിൽപന ഇടപാടുമായിരുന്നു ഇത്. ഇവിടെ ഏകദേശം 4,000 കോടി രൂപ നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ഒരുക്കാനുള്ള ലക്ഷ്യത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ അ‍ഞ്ചാമത്തെ ഷോപ്പിങ് മാൾ അടുത്തമാസം ആദ്യം കോഴിക്കോട് മാങ്കാവിൽ പ്രവർത്തനം ആരംഭിക്കും. കോട്ടയത്തും പുതിയ ലുലു മാൾ ഉയരുകയാണ്. ഇത് ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ തുറക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *