July 21, 2026

9 മിനിറ്റ് ചാർജിൽ 965 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച്; പുത്തൻ ലുക്കിൽ സാംസങ്‌

0

മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. സിയോളിൽ നടന്ന എസ്എൻഇ ബാറ്ററി ഡേ 2024 എക്സ്പോയിൽ സാംസങ് ഇലക്ട്രിക് വാഹനങ്ങൾക്കായി അവതരിപ്പിച്ച ബാറ്ററി കണ്ട് അക്ഷരാർത്ഥത്തിൽ ഓട്ടോ മേഖല ഞെട്ടിത്തരിച്ചിരിക്കുകയാണ്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ സോളിഡ്- സ്‌റ്റേറ്റ് ബാറ്ററി, വെറും 9 മിനിറ്റ് ചാർജിൽ 965 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 20 വർഷത്തെ വാറണ്ടി ഈ ബാറ്ററികൾക്കു കമ്പനി ഉറപ്പുനൽകുന്നു. അതേസമയം ഈ ബാറ്ററി ചാർജ് ചെയ്യാൻ, 480kW മുതൽ 600kW വരെയുള്ള ചാർജർ ആവശ്യമാണ്. ഖര ഇലക്ട്രോലൈറ്റുകൾ ഉപയോഗിച്ച് രാസ ഊർജ്ജം സംഭരിക്കുകയും, അതിനെ വൈദ്യുതോർജ്ജമാക്കി മാറ്റുകയും ചെയ്യുന്ന ഒരു ഉപകരണമാണ് സോളിഡ്- സ്റ്റേറ്റ് ബാറ്ററി.

Leave a Reply

Your email address will not be published. Required fields are marked *