July 21, 2026

ഇന്ത്യയിൽ യൂബർ ഓടിയ യാത്രകൾ 920 കോടി കിലോമീറ്റർ

0

2024-ലെ Uber ഉപയോഗത്തിന്റെ കണക്കുകൾ പുറത്തുവിട്ടപ്പോൾ, ഇന്ത്യയിൽ Uber ഓടിയ യാത്രകൾ 920 കോടി കിലോമീറ്ററാണ്. ഇതിൽ 17 കോടി കിലോമീറ്റർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചാണ്. Uber Auto യാത്രക്കാരുടെ പ്രിയം നേടി ഏറ്റവും കൂടുതൽ തിരഞ്ഞെടുത്ത സേവനമായി, പിന്നിൽ Uber Go നും ഉയർന്ന വരവേൽപ്പുണ്ടായി. Uber ഡ്രൈവർമാർക്ക് ഏറ്റവും ഉയർന്ന റേറ്റിംഗ് നൽകിയതും കേരളത്തിൽ നിന്നുള്ള യാത്രക്കാരാണ്. കൊച്ചിയിലെ യാത്രക്കാർക്ക് 4.90 ശരാശരി റേറ്റിംഗാണ് Uber ഡ്രൈവർമാർക്ക് നൽകിയിരിക്കുന്നത്. റേറ്റിംഗിൽ രണ്ടാമത് ചണ്ഡീഗഢും (4.816), മൂന്നാമതായി പൂനെയും (4.815) നിലകൊള്ളുന്നു. ഏറ്റവും കുറഞ്ഞ റേറ്റിംഗ് (4.65) കൊൽക്കത്തയിലാണുള്ളത്. ജോലി ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ Uber ഉപയോഗിച്ചിരിക്കുന്നത് ബെംഗളൂരുവിൽ ആണ്. 2024-ൽ Uber യാത്രകളുടെ Bookings‌ ഏറ്റവും കൂടിയത് ഡൽഹി-എൻസിആർ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *