July 21, 2026

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി ഏറ്റെടുക്കാന്‍ റിലയന്‍ ഇന്‍ഡസ്ട്രീസ്

0

കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി ഏറ്റെടുക്കാന്‍ റിലയന്‍ ഇന്‍ഡസ്ട്രീസ്. കരാര്‍ യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ വിനോദ വ്യവസായത്തില്‍ റിലയന്‍സ് ഇഡസ്ട്രീസിന് മികച്ച ചുവടുവെയ്പാകും. ധര്‍മ പ്രൊഡക്ഷന്‍സിന്റെ 90.7 ശതമാനം ഓഹരിയും കരണ്‍ ജോഹറിന്റെ കൈവശമാണ്. 9.24 ശതമാനം പങ്കാളിത്തം അമ്മ ഹിരൂ ജോഹറിനുമുണ്ട്.

നിര്‍മാണ ചെലവിലെ വര്‍ധന, ഒടിടിയിലെ ജനപ്രീതി തുടങ്ങിയവ പരിഗണിച്ചാണ് കൂടുതല്‍ നിക്ഷേപ സാധ്യത തേടാന്‍ ധര്‍മ പ്രൊഡക്ഷന്‍സിനെ പ്രേരിപ്പിച്ചത്. വിനോദ വ്യവസായ കമ്പനികളില്‍ നിക്ഷേപിക്കുന്നതിലൂടെ മാധ്യമ സാന്നിധ്യം വിപുലീകരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. നേരത്തെ ബാലാജിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാറിലെത്തിയിരുന്നു. റിലയന്‍സിന്റെ കണ്ടന്റ് പോര്‍ട്‌ഫോളിയോയില്‍ നിലവില്‍ ജിയോ സ്റ്റുഡിയോസ്, വയകോം18 സുറ്റുഡിയോസ്, കൊളോസിയം മീഡിയ എന്നിവയോടൊപ്പം ബാലാജിയിലെ ഒരു ചെറിയ ഓഹരി വിഹിതവും ഉള്‍പ്പെടുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ ബോക്സ് ഓഫീസ് കളക്ഷനില്‍ 700 കോടിയാണ് ജിയോ സ്റ്റുഡിയോസ് സമാഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *