July 21, 2026

മൊബൈൽ ബാറ്ററി തീരുമെന്ന ആശങ്ക വേണ്ട:’ഗ്ലേസിയർ ബാറ്ററി’ സംവിധാനവുമായി വണ്‍പ്ലസ്

0

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാറ്ററി ചാര്‍ജിംഗ്. ബാറ്ററിയുടെ ശേഷിയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ പല മൊബൈൽ ഫോൺ നിര്‍മാതാക്കള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അതിനൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് വണ്‍പ്ലസ് (Oneplus).പുതിയ സാങ്കേതിക വിദ്യയിലൂടെ ലോംഗ് ലൈഫ് ബാറ്ററി എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് വണ്‍പ്ലസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.‘ഗ്ലേസിയര്‍ ബാറ്ററി’ സംവിധാനമാണ് പുതുതായി ഇറക്കുന്ന തങ്ങളുടെ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വണ്‍പ്ലസ് അറിയിച്ചു. ബാറ്ററി ലൈഫ് നല്‍കുമെന്നതിനുപരി ഫോണിന്റെ കനവും കുറയ്ക്കാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *