July 21, 2026

ഓഹരികളില്‍ കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ട് എൽഐസി

0

ഓഹരികളില്‍ കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ട് എൽഐസിഏകദേശം 1.30 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം ഇക്വിറ്റികളില്‍ നടത്താന്‍ ലക്ഷ്യമിടുന്നതായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി. ഏകദേശം 38,000 കോടി രൂപ 2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഓഹരികളില്‍ നിക്ഷേപിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 23,300 കോടി രൂപയായിരുന്നു. എല്‍ഐസി ആദ്യ പാദത്തില്‍ ഇക്വിറ്റി മാര്‍ക്കറ്റുകളിലെ നിക്ഷേപത്തിലൂടെ 15,500 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 46,11,067 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ അവസാനത്തോടെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) 53,58,781 കോടി രൂപയായി ഉയര്‍ന്നു, ഇത് 16.22 ശതമാനം വര്‍ധന രേഖപ്പെടുത്തി. മൊത്തം നിക്ഷേപം 7,30,662 കോടി രൂപ വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *