July 21, 2026

പച്ചക്കറി വിലയിൽ കുതിച്ചുകയറ്റം

0

തമിഴ്‌നാട്ടിൽ ഫെയ്ൻജൽ ചുഴലിക്കാറ്റ് നാശം വിതച്ചതിന് പിന്നാലെ കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറിവില. ശബരിമല സീസൺ ആയതും പച്ചക്കറിവില വർധനയ്ക്ക് കാരണമായിട്ടുണ്ട്. ഒരുകിലോ മുരിങ്ങയുടെ വില തിരുവനന്തപുരത്ത് 270-300 രൂപയാണ്. എറണാകുളത്തെ വില 200 രൂപയാണ്. കാസർകോടും കണ്ണൂരും 450 രൂപ കടന്നു. തക്കാളി, ഏത്തക്ക, ഉള്ളി, കിഴങ്ങുവർഗങ്ങൾ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയുടെയെല്ലാം വില കൂടി. ചെറിയ തുകയ്ക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്ക് കിലോക്ക് 60 രൂപ കടന്നു. തിരുവനന്തപുരം മാർക്കറ്റിൽ മല്ലിയില കിലോയ്ക്ക് 100 രൂപയാണ്. മത്തൻ, വെള്ളരി, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ ഏറ്റവും വില കുറവ്.

ഇന്നത്തെ വില വിവരം

സവാള: 80 രൂപ, ഇഞ്ചി: 80 രൂപ, തേങ്ങ: 70 രൂപ, മുരിങ്ങ: 270-300 രൂപ, തക്കാളി: 44 രൂപ, കൊച്ചുള്ളി: 88 രൂപ, വെളുത്തുള്ളി: 380-420 രൂപ, ഉരുളക്കിഴങ്ങ്: 50-58 രൂപ, വെണ്ടയ്ക്ക: 44 രൂപ, കത്തിരിയ്ക്ക: 40 രൂപ, ചെറുനാരങ്ങ: 80 രൂപ, വെള്ളരിയ്ക്ക: 40 രൂപ, പടവലം: 40 രൂപ, വഴുതനങ്ങ: 48 രൂപ, ക്യാരറ്റ്: 55-80 രൂപ, ചേമ്പ്: 100 രൂപ, ചേന: 68 രൂപ, മത്തൻ: 20 രൂപ, പച്ച ഏത്തൻ: 70 രൂപ, ഏത്തപ്പഴം: 80-90 രൂപ, ബീറ്റ്റൂട്ട്: 50-60 രൂപ, ബീൻസ്: 60 രൂപ, പാവയ്ക്ക: 70 രൂപ, പയർ: 50 രൂപ,

Leave a Reply

Your email address will not be published. Required fields are marked *