July 21, 2026

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി ഒറ്റ പോർട്ടൽ

0

ഭൂമി ഇടപാടും അതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി ഒറ്റ വെബ്സൈറ്റ്. ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടലായ ‘ഐലിംസ്’ വഴി ഈ സേവനങ്ങൾ ലഭ്യമാവും.രജിസ്ട്രേഷൻ, റവന്യു, സർവേ എന്നീ മൂന്നുവകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടലായ ‘ഐലിംസ്’ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഈ മാസം പ്രഖ്യാപിക്കും.

ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സേവനം ഒറ്റ വെബ് പോർട്ടലിൽ ലഭ്യമാക്കുകയാണ്. പോക്കുവരവ്‌ ചെയ്യാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനുമെല്ലാം പോർട്ടൽ വഴി സാധിക്കും. പോക്കുവരവിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. തർക്കങ്ങളോ വ്യവഹാരങ്ങളോ ഇല്ലാത്ത ഭൂമി സംബന്ധിച്ച ആധികാരികരേഖകൾക്ക് പല ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഈ പോർട്ടൽ നിലവിൽ വരുന്നതോടെ ഇല്ലാതാകും.

Leave a Reply

Your email address will not be published. Required fields are marked *